Cosmos Malayalam

Cosmos Malayalam

Nog geen beoordelingen
Jan 1, 2020 · Malayalam · Paperback
Toevoegen aan Plank

Beoordeel dit boek


Boekjournaal exporteren

Boekdetails

Formaat Paperback
Taal Malayalam
Gepubliceerd Jan 1, 2020
Uitgever DC Books

Beschrijving

Cosmos ആദ്യമായി വായിച്ചപ്പോൾ എനിക്കുണ്ടായ ചിന്ത ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഈ പുസ്തകം ആരും വായിക്കാതെ പോകരുത് എന്നതാണ്. ആരാണ് നമ്മൾ, എന്താണ് നമ്മൾ, എവിടെയാണ് നമ്മൾ, എന്താണ് ശാസ്ത്രം, എന്താണ് ശാസ്ത്ര ചിന്ത ഈ ചോദ്യങ്ങൾക്കൊക്കെ എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള ഉത്തരം തരുകയാണ് കാൾ സാഗൻ ഈ പുസ്തകത്തിൽ ചെയ്യുന്നത്.

ജപ്പാനിലെ സാമുറായിമാരുടെ മുഖമുള്ള ഞണ്ടുകൾ, ഒരു കുതിര വണ്ടിക്കാരൻ ആസ്ട്രോണമർ ആയ കഥ, ഏറ്റവും വലിയ ഗ്രഹം ഒരു പരാജയപ്പെട്ട നക്ഷത്രമാണ്, പരന്ന നാടിന്റെ കഥ, ആദ്യമായി ഭൂമിയുടെ വലിപ്പം എങ്ങനെയാണ് കണ്ടുപിടിച്ചത് അങ്ങനെ അങ്ങനെ പല കാര്യങ്ങളും സംസാരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ.

പണ്ട് പണ്ട് ജീവിച്ചിരുന്ന ശാസ്തചിന്തയുണ്ടായിരുന്ന നമ്മുടെ ഒരു പൂർവികൻ നക്ഷത്രങ്ങളെക്കുറിച്ചും ആകാശത്തെക്കുറിച്ചും എങ്ങെനയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക - ‘തീ കണ്ടുപിടിച്ചതിനു ശേഷം ഒരു രാത്രി തീകുണ്ഡത്തിനടുത്തിരുന്നു ഞാന്‍ നക്ഷത്രങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ക്രമേണ എന്നില്‍ ഒരു തോന്നലുണ്ടായി. നക്ഷത്രങ്ങളും തീകുണ്ഡങ്ങളാണ്. മറ്റു ഗോത്രങ്ങള്‍ രാത്രികളില്‍ കത്തിക്കുന്ന തീകുണ്ഡങ്ങളായിരിക്കും അവ. രാത്രി ഞങ്ങള്‍ ഉണ്ടാക്കുന്ന തീകുണ്ഡങ്ങളെക്കാള്‍ ചെറുതാണ് നക്ഷത്രങ്ങള്‍. വളരെ അകലെയുള്ള തീകുണ്ഡങ്ങള്‍ ആയിരിക്കണമവ. പക്ഷെ, എങ്ങനെയാണു ആകാശത്തില്‍ തീയുണ്ടാവുക. എന്തുകൊണ്ട് ആ തീയും അതിനു ചുറ്റുമുള്ള വേട്ടക്കാരും താഴേക്ക്‌ വീഴുന്നില്ല? എന്തുകൊണ്ട് നമുക്ക് പരിചയമില്ലാത്ത ഗോത്രങ്ങള്‍ ആകാശത്ത് നിന്ന് താഴേക്ക്‌ വീഴുന്നില്ല? എന്നീ ചോദ്യങ്ങള്‍ എന്റെ കൂടെയുള്ളവര്‍ എന്നോട് ചോദിക്കുന്നു. അവ നല്ല ചോദ്യങ്ങളാണ്. അവ എന്നെ കുഴക്കുന്നു. വലിയ ഒരു മുട്ടത്തോടിന്‍റെയോ കടലത്തോടിന്‍റെയോ പകുതിയാണ് ആകാശം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ദൂരെയുള്ള ആ തീകുണ്ഡങ്ങള്‍ക്ക് ചുറ്റും നില്‍ക്കുന്ന ആളുകള്‍ താഴേയ്ക്ക് നോക്കുമ്പോള്‍ ഞങ്ങളെ കാണുന്നുണ്ടാവാം. പക്ഷെ അവര്‍ക്ക് ഞങ്ങളലാണ് മുകളിലെന്നു തോന്നുന്നുണ്ടാകം. എന്തുകൊണ്ട് ഞങ്ങള്‍ താഴേക്ക്‌ വീഴുന്നില്ല എന്നവരും ചിന്തിക്കുന്നുണ്ടാകാം. പക്ഷെ, എന്‍റെ കൂടെയുള്ളവര്‍ പറയുന്നത് താഴെയുള്ളത് താഴെയും മുകളിലുള്ളത് മുകളിലും എന്നാണ്. അവരുടെയും നല്ല ഒരു ഉത്തരമാണ്.
ഞങ്ങളിലെ മറ്റൊരാള്‍ക്ക്‌ വേറൊരു ചിന്തയുണ്ടായി. രാത്രി എന്നത് ആകാശത്തില്‍ മൊത്തം വിരിച്ചിട്ടുള്ള ഒരു വലിയ കറുത്ത മൃഗത്തിന്റെ തോലാണ് എന്നതാണത്. ആ തോളില്‍ കുറേ തുളകളുണ്ട്. ആ തുളകളിലൂടെ നോക്കുമ്പോള്‍ ഞങ്ങള്‍ തീ കാണുന്നു. നക്ഷത്രങ്ങളെ ഞങ്ങള്‍ കാണുന്ന ആ ഭാഗങ്ങളില്‍ മാത്രം തീയുണ്ട് എന്നതല്ല അവന്‍റെ ആശയം. തീ എല്ലായിടത്തുമുണ്ടെന്നു അവന്‍ കരുതുന്നു. പക്ഷെ, ആ മൃഗത്തോല്‍ തീയെ ഞങ്ങളില്‍ നിന്ന് മറയ്ക്കുന്നു. ദ്വാരങ്ങളുള്ള ഭാഗത്ത്‌ അതിനു തീയെ മറയ്ക്കാന്‍ സാധിക്കുന്നില്ല. ചില നക്ഷത്രങ്ങള്‍ അലഞ്ഞു തിരിയുന്നു. ഞങ്ങള്‍ വേട്ടയാടുന്ന മൃഗങ്ങളെപ്പോലെ……..’

പുസ്തകത്തിലെ മറ്റൊരു ഭാഗം - 'മറ്റേതെങ്കിലും ലോകത്ത് നമ്മെക്കാള്‍ ബുദ്ധിയുള്ള ജീവനെ കണ്ടെത്തുന്നതുവരെ, എല്ലാ പരിവര്‍ത്തനങ്ങളിലേക്കുംവെച്ച് ഏറ്റവും ഗംഭീരമായത് നമ്മുടെതാണ്‌ — പ്രപഞ്ചത്തെ നമ്മിലേക്ക് നയിച്ച പരിവര്‍ത്തനം. മഹാവിസ്ഫോടനത്തിന്‍റെ ഏറ്റവും അത്ഭുതകരമായ പിന്‍ഗാമികള്‍ ഇന്ന് ‍ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കുവാനും അതിനെ മാറ്റുവാനും തുനിഞ്ഞിറങ്ങിയിരിക്കുന്നു.' - by Vivek Poonthiyil Balachandran (translator)

Genres

Sciencefiction Wetenschap & Technologie Geschiedenis Filosofie Hedendaags
Toevoegen aan Plank

Beoordeel dit boek


Boekjournaal exporteren