എൻ്റെ കഥ [Ente Katha]

എൻ്റെ കഥ [Ente Katha]

No ratings yet
2019 · Malayalam · Paperback · 17 editions
Add To Shelf

Rate this book


Export Book Journal

Description

ക്ലിയോപാട്രയുടെ സൗന്ദര്യത്തെപ്പറ്റി ലോകത്തിന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മെർലിൻ മൺറോ എന്ന ശില്പ സദൃശ സൗന്ദര്യം കാണാത്ത കണ്ണുകളോ കേൾക്കാത്ത കാതുകളോ വാഴ്ത്താത്ത മനുഷ്യരോ ഇല്ല. ശരീരവടിവുകൾ അല്ല ഒരു സ്ത്രീയുടെ സൗന്ദര്യത്തിൻ്റെ അളവുകോൽ എന്ന് തെളിയിച്ചിടത്താണ് മെർലിൻ മൺറോ തികച്ചും ഒരു സൗന്ദര്യലഹിയാകുന്നത്. 1950-60 കളിൽ ഹോളിവുഡ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സ്വപ്നതുല്യമായ ലോകത്തെ അപ്സരസ്സായിരുന്നു മെർലിൻ. സൗന്ദര്യം മാത്രമായി ഒരാൾക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. അഭിനയത്തിൻ്റെ ഉന്നതപടവുകൾ കീഴടക്കുക കൂടി ചെയ്തതോടെ മെർലിൻ മൺറോയ്ക്ക് പകരക്കാരില്ലാതായി. ഒരു കാലഘട്ടത്തെ മുഴുവൻ തൻ്റെ ഉയർന്നുപൊങ്ങിയ താരപ്പൊലിമയിൽ തളച്ചിടാൻ കഴിഞ്ഞ മെർലിൻ്റെ ജീവിത കഥയിൽ സൗരഭ്യങ്ങൾ അധികമില്ല എന്നതാണ് സത്യം.
ഏകാന്തതയും ഗ്ലാമർ ലോകത്തിൻ്റെ ചതുപ്പുകളും ആത്മരതിയോളമെത്തിയ സ്വയം പീഡനവും അവരെ ആത്മഹത്യയിലേക്ക് നയിച്ചുവെങ്കിലും I am very definitely a woman and I enjoy it എന്ന് പ്രഖ്യാപിച്ച മെർലിൻ മൺറോ എന്ന അസാധാരണ വ്യക്തിത്വത്തിൻ്റെ ഭിന്നമുഖങ്ങൾ അനാവരണം ചെയ്യുന്ന അത്മകഥാംശം കലർന്ന My Storyയുടെ പരിഭാഷയാണ് ഈ പുസ്തകം. - ജോയ് മാത്യു

Book Details

Format Paperback
Language Malayalam
Published Jan 1, 2019
Publisher Pusthaka Prasadhaka Sangham
Editions 17 editions
ISBN-10 9388646118
ISBN-13 9789388646116
Add To Shelf

Rate this book


Export Book Journal